---
title: "വഴിക്കടവ് ആനമറിയിൽ വീണ്ടും പുലിയിറങ്ങി; വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ പിടികൂടി"
english_title: "content highlights:-A tiger landed at the elephant crossing."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361673/content highlights-a-tiger-landed-at-the-elephant-crossing"
published_at: "2026-05-25T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14202fb61f1_22.jpg"
keywords: ["Latest News", "Tiger", "Malappuram"]
---

# വഴിക്കടവ് ആനമറിയിൽ വീണ്ടും പുലിയിറങ്ങി; വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ പിടികൂടി

> **Lead Summary:** **മലപ്പുറം:[ **[ ]വഴിക്കടവ് ആനമറിയിൽ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ പിടികൂടി. ആനമറി സ്വദേശി കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലെ കോഴിക്കൂടാണ് പുലി തകർത്തത്.

## Article Content

**മലപ്പുറം:[ **[ ]വഴിക്കടവ് ആനമറിയിൽ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ പിടികൂടി. ആനമറി സ്വദേശി കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലെ കോഴിക്കൂടാണ് പുലി തകർത്തത്.

ഞായറാഴ്ച രാവിലെയാണ് കൂട് തകർത്ത നിലയിലും സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വീട്ടുകാർ കണ്ടത്. ഒരു മാസം മുൻപ് ഇതേ പ്രദേശത്തെ പിലാത്തൊടിക മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുള്ള കൂട് തകർത്ത് താറാവുകളെയും പുലി പിടികൂടിയിരുന്നു.

മുജീബിന്റെ വീട്ടിൽ മാത്രം ഒരാഴ്ചത്തെ ഇടവേളയിൽ രണ്ട് തവണയാണ് പുലിയെത്തിയത്. ചുരം താഴ്‌വാര പ്രദേശങ്ങളിൽ പുലിയിറങ്ങുന്നത് പതിവായതോടെ മലയോര മേഖല വലിയ ഭീതിയിലാണ്.

ശനിയാഴ്ച രാത്രി നാടുകാണി ചുരം ഒന്നാം വളവിന് താഴെ പുലി റോഡ് മുറിച്ചുകടന്ന് താഴേക്ക് ഇറങ്ങുന്നത് ഒരു ലോറി ഡ്രൈവർ നേരിട്ട് കണ്ടിരുന്നു. പ്രദേശവാസിയായ ഡ്രൈവർ ഉടൻ തന്നെ ഈ വിവരം താഴെ ചെക്ക് പോസ്റ്റിലുണ്ടായിരുന്ന പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് തൊട്ടടുത്ത ജനവാസമേഖലയിൽ പുലിയിറങ്ങി പരക്കെ നാശനഷ്ടം വരുത്തിയത്. നിരന്തരമുണ്ടാകുന്ന പുലി സാന്നിധ്യം ആനമറി നിവാസികളിൽ കടുത്ത ആശങ്ക പടർത്തിയിട്ടുണ്ട്. വനംവകുപ്പ് എത്രയും വേഗം സ്ഥലത്ത് കൂട്ടിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361673/content highlights-a-tiger-landed-at-the-elephant-crossing)